ചുറ്റുമുള്ളവരോട് നിങ്ങൾക്ക് അർപ്പണമനോഭാവവും അനുകമ്പയും സഹാനുഭൂതിയും ഉണ്ടോ?

ഓരോ വ്യക്തിക്കും മാറ്റങ്ങൾ വരുത്താൻ സാധിക്കും. പ്രതികരണ ശേഷിയും ചുമതലാബോധവുമുള്ള വ്യക്തികളുടെ കൂട്ടായ്മയാണ് സമൂഹത്തെ ശക്തിപ്പെടുത്തുന്നത് .

വൊളന്റിയർ രജിസ്ട്രേഷൻ

വാതിൽപ്പടി സേവനം

കേരള സർക്കാറിൻറെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുന്ന വളരെ പ്രാധാന്യമുള്ള പദ്ധതിയാണ് വാതിൽപ്പടി സേവനം. സർക്കാറിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയിൽ ഒരു സംവിധാനം ക്രമീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Know More

Quotation for Procuring Cap

Download
ഡയറക്ടർ

Arjun Pandian IAS

സന്നദ്ധസേന ഡയറക്ടർ

സന്നദ്ധസേന ഡയറക്ടർ

ഞങ്ങൾ 3,50,000 അംഗങ്ങളുള്ള ഒരു കൂട്ടായ്മയാണ്

About Us

നമുക്കൊന്നിച്ചു നേടാം

കേരളം മുൻകാലങ്ങളിൽ നേരിട്ട പ്രളയം, ചുഴലിക്കാറ്റ്, നിപ്പ, കോവിഡ് 19 മഹാമാരി എന്നിവ സന്നദ്ധ പ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ച്‌ സമൂഹത്തിലെ കൂട്ടായ്മകൾ ശക്തിപ്പെടുപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കി തരികയുണ്ടായി. ആപത്ഘട്ടങ്ങളിൽ നിന്നും സ്വന്തം നാടിനെ കൈപിടിച്ചുയർത്താൻ കേരളസമൂഹം കാണിച്ച അനിതരസാധാരണമായ കരുത്തിനെ നിലനിർത്തുവാനും ശക്തിപ്പെടുത്തുവാനുംവേണ്ടി സംസ്ഥാന സർക്കാർ പൊതുഭരണ വകുപ്പിന്റെ കീഴിൽ സാമൂഹിക സന്നദ്ധസേനയ്ക് രൂപം നൽകി.

Read More

Our Mission

ഒരു ദുരന്ത പ്രതിരോധശേഷിയുള്ള ജനതയെ വാർത്തെടുക്കുക
പൊതുപ്രവർത്തനങ്ങളിലൂടെ സമൂഹത്തെ കരുത്തുറ്റതാക്കാനും വ്യക്തി ജീവിതങ്ങളെ മെച്ചപ്പെടുത്തുവാനും സഹായിക്കുക

സാന്ത്വന പരിചരണം

സാന്ത്വന
പരിചരണം

"സാമൂഹിക പിന്തുണയോടെ കരുതൽ സഹായ ശൃംഖല രൂപീകരിക്കുന്നതിലേക്കായി, നിരാലാംബരായവർക്ക് മാനസിക സാമൂഹ്യ പിന്തുണ നൽകുവാൻ തയ്യാറായ സന്നദ്ധപ്രവർത്തകരെ അണിചേർക്കുവാൻ സാമൂഹിക സന്നദ്ധസേന ശ്രമിച്ചുവരുന്നു "

സാമൂഹിക സന്നദ്ധസേനയിൽ അംഗമായിട്ടുള്ളവർ sign in ചെയ്ത് തങ്ങളുടെ സന്നദ്ധത അറിയിക്കാം. പുതുതായി ചെയ്യുന്നവർ sign up ചെയ്ത ശേഷം പാലിയേറ്റീവ് പരിചരണത്തിന് താല്പര്യം അറിയിക്കാവുന്നതാണ്

Sign In  Sign Up

സാന്ത്വന പരിചരണം

Our Focus

അനേകം അവസരങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.

1. ദുരന്ത പ്രതിരോധം

ഏതൊരു പ്രതികൂല സാഹചര്യത്തെയും നേരിടത്തക്കവിധത്തിൽ സമൂഹത്തെ സ്വയംപര്യാപ്തവും സ്വാശ്രയവുമാക്കി മാറ്റുക, മനുഷ്യസ്നേഹത്തിലൂന്നി സമൂഹത്തെ കാരുണ്യത്തോടെ സേവിക്കുവാൻ അവരെ പര്യാപ്തമാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ജില്ലാ ഭരണത്തിൻ കീഴിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നതിനാൽ ദുരന്തനിവാരണത്തെക്കുറിച്ച് പഠിക്കാനും പരിശീലനം നേടാനും ഇത് അവസരം നൽകുന്നു.

2. വാതിൽപ്പടി സേവനം

സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട കാലയളവിലേക്കല്ലാതെ, തുടർച്ചയായി പൊതുപ്രവർത്തനം നടത്തുവാൻ തത്പരരായ ഒരു വിഭാഗത്തെ രൂപീകരിച്ചുകൊണ്ട് അർഹരായവരുടെ പടിവാതിൽക്കൽ തന്നെ സർക്കാർ സേവനങ്ങൾ എത്തിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് വാതിൽപ്പടി സേവനം. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ലൈംഗിക ന്യൂനപക്ഷങ്ങൾ, ഗുരുതര രോഗം, അതി ദാരിദ്ര്യം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ എന്നിവരുമായി ഇടപഴകുന്നതിനും സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങൾവഴി ഓരോ വോളന്റയർക്കും, അവസരം ലഭിക്കും. ഇതിലൂടെ മാനവികത, നേതൃഗുണം , ഏകോപനം, സാമൂഹിക കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുന്നതിനുള്ള ഒരു വലിയ അവസരം നിങ്ങൾക്ക് ലഭിക്കുന്നു . പൊതുപ്രവർത്തന രംഗത്തേക്കുള്ള മികച്ച തുടക്കവുമാണ് ഈ പ്രവർത്തനങ്ങളിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്.

3. പോലീസ് വൊളന്റിയർ

ലോകമെമ്പാടുമുള്ള ഒരു പ്രധാന ആശങ്കയാണ് ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ സന്മനസുള്ളവരുടെ ആവശ്യകത ഏറി വരികയാണ്, പക്ഷേ അത്തരം ആൾക്കാരുടെ ലഭ്യത വിരളമാണ്. സന്നദ്ധസേനയിലൂടെ ആരോഗ്യമേഖലയിലെ സന്നദ്ധപ്രവർത്തകനാകുക,സേവന പ്രവർത്തനങ്ങൾക്കായി അണിനിരക്കുക, രോഗ വ്യാപനം തടയുക

4. ആരോഗ്യ വൊളന്റിയർ

ലോകമെമ്പാടുമുള്ള ഒരു പ്രധാന ആശങ്കയാണ് ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ സന്മനസുള്ളവരുടെ ആവശ്യകത ഏറി വരികയാണ്, പക്ഷേ അത്തരം ആൾക്കാരുടെ ലഭ്യത വിരളമാണ്. സന്നദ്ധസേനയിലൂടെ ആരോഗ്യമേഖലയിലെ സന്നദ്ധപ്രവർത്തകനാകുക,സേവന പ്രവർത്തനങ്ങൾക്കായി അണിനിരക്കുക, രോഗ വ്യാപനം തടയുക

5. സാമൂഹിക ഇടപെടൽ

നിങ്ങളുടെ സമയാനുസരണം നിർവഹിക്കാൻ സാധിക്കുന്ന ഒരു സന്നദ്ധപ്രവർത്തന സംവിധാനം ഇത് വാഗ്ദാനം ചെയ്യുന്നു, ആത്യന്തികമായി സ്വന്തം അറിവും നൈപുണ്യങ്ങളും സാമൂഹ്യ ക്ഷേമത്തിനായി വിനിയോഗിക്കാൻ നിങ്ങൾക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു.

Message

നാടിനായി അണിചേരുക, സന്നദ്ധസേനയിൽ അംഗമാവുക.

സമീപകാലത്ത് നമ്മുടെ നാട് നേരിട്ട അനേകം വെല്ലുവിളികൾ സാമൂഹിക സന്നദ്ധപ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുവാൻ അഭൂതപൂർവ്വമായ അവസരം നൽകി. രാഷ്ട്രീയമതഭേദങ്ങളെ മാനവികത കൊണ്ട് മറികടക്കാൻ കഴിയുമെന്ന് മതനിരപേക്ഷതയ്ക്കു പേരുകേട്ട കേരളം തെളിയിച്ചു. ...

ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സന്നദ്ധപ്രവർത്തനങ്ങളിലൂടെ കരുത്തുള്ള സമൂഹത്തെ സൃഷ്ടിക്കാനും കൂട്ടായ്മകളുടെ നൈരന്തര്യത്തിലൂടെ നാടിനെ ശക്തിപ്പെടുത്തുവാനും സേവനതല്പരരായ അംഗങ്ങളെ ചേർത്തുകൊണ്ട് സംസ്ഥാനതലത്തിൽ ഒരു സാമൂഹിക സന്നദ്ധസേന ആരംഭിക്കുവാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ തരത്തിലുള്ള ഒരു സന്നദ്ധസേന ഇന്ത്യയിൽത്തന്നെ ഇതാദ്യമാണ്. ഇന്ന് നമ്മുടെ സന്നദ്ധസേനയിൽ മൂന്നരലക്ഷം പേർ അംഗങ്ങളായുണ്ട്. സംസ്ഥാന ഭരണസംവിധാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് നിർദ്ധനരായവർക്ക് സഹായമെത്തിക്കുവാനായും സാമൂഹ്യമാറ്റത്തിന്റെ ഭാഗമാകുവാനുമുള്ള അവസരമാണ് അംഗങ്ങളെ കാത്തിരിക്കുന്നത്. മാനവികത, നേതൃപാടവം, സാമൂഹ്യബന്ധങ്ങൾ എന്നിവ വികസിപ്പിക്കുന്നതിൽ സന്നദ്ധപ്രവർത്തനത്തിന് വലിയ പങ്കാണുള്ളത്. സാമൂഹ്യസേവനത്തിലൂടെ മെച്ചപ്പെട്ട പൊതുവിടങ്ങൾ സൃഷ്ടിക്കുവാൻ നിങ്ങളോരോരുത്തരും സന്നദ്ധസേനയുടെ ഭാഗമാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്.

- ശ്രീ.പിണറായി വിജയൻ

കേരള മുഖ്യമന്ത്രി

Join The Team

സാഹചര്യങ്ങളാണ് ധീരരെ സൃഷ്ടിക്കുന്നത്

“സാഹചര്യങ്ങളാണ് ധീരരെ സൃഷ്ടിക്കുന്നത്”. ഇത് തെളിയിക്കുന്നതായിരുന്നു പ്രളയദിനങ്ങൾ. ആ സമയത്ത് നമ്മുടെ യുവാക്കൾ ചുറ്റുമുള്ളവർക്ക് നൽകിയ സ്നേഹവും കരുതലും സഹാനുഭൂതിയും നിറഞ്ഞ സേവനങ്ങൾ ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നു. കേരള സർക്കാരിന്റെ സാമൂഹിക സന്നദ്ധസേനയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. സന്നദ്ധസേനയിൽ പങ്കുചേരാനും കഴിയുന്ന സഹായങ്ങൾ ചെയ്യുവാനും ഗുഡ്-വിൽ അംബാസഡർ എന്ന നിലയിൽ ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ചുറ്റും നന്മയും സ്നേഹവും നിറയുമ്പോഴാണ് നമ്മുടെ ജീവിതവും അർത്ഥവത്താകുന്നത്. ഞങ്ങളോടൊപ്പം ചേരൂ, നമുക്കൊരുമിച്ച് മനുഷ്യസ്‌നേഹത്തിന്റെ പുതുവാതായനങ്ങൾ തുറക്കാം.

Tovino Thomas

ഗുഡ്-വിൽ അംബാസഡർ, സാമൂഹിക സന്നദ്ധസേന

ഗുഡ്-വിൽ അംബാസഡർ
Stories

ഓരോ സന്നദ്ധപ്രവർത്തകനും
പറയാനൊരു കഥയുണ്ട്

Our Testimonials

പ്രമുഖർ സന്നദ്ധ
സേനയെക്കുറിച്ച് പറയുന്നു

Vaathilppadi Sevanam

This specialized year long civic engagement program has been envisaged to deliver Government Services at the doorstep of those who find it difficult to access government offices and services. Under the respective LSGIs, you will be engaging with the marginalized sections of the society, like elderly, persons with disability, special needs, and people living in extreme poverty etc., giving you an immense opportunity to nurture humanity, leadership, coordination...