-
ഈമെയിലിൽ ബന്ധപ്പെടുക
ssannadhasena@gmail.com
ഈമെയിലിൽ ബന്ധപ്പെടുക
ssannadhasena@gmail.comസന്നദ്ധസേന പ്രവർത്തനം ആരംഭിച്ച മുതൽ ഞാൻ അതിന്റെ ഒരു ഭാഗമായി പ്രവർത്തിച്ചു വരികയാണ്. സന്നദ്ധപ്രവർത്തകൻ എന്ന നിലയിൽ കിടപ്പ് രോഗികൾക്ക് മരുന്നു കൊണ്ട് കൊടുക്കുക, അവർക്ക് ഭക്ഷണം എത്തിക്കുക എന്നിങ്ങനെ നാടിനായി പ്രവർത്തിക്കാൻ കഴിവിന്റെ പരമാവധി എനിക്ക് കഴിഞ്ഞു. പ്രതിസന്ധികളിൽ നാടിനെ താങ്ങിനിർത്തുവാൻ സന്നദ്ധസേന നൽകുന്നത് ഏറ്റവും മികച്ച അവസരമാണ്.
അടച്ചുപൂട്ടലുകളിലും സേവനം ആവശ്യമുള്ള ഘട്ടങ്ങളിലും പൊതുസമൂഹത്തിന് താങ്ങായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് എനിക്ക് ഏറെ ചാരിതാർഥ്യം നൽകുന്നതാണ്. നിർദ്ധനരായ ആളുകളുടെ ആവശ്യങ്ങൾ തിരിച്ചറിയുന്ന, അവരുടെ പ്രശ്നങ്ങളോട് കാര്യക്ഷമമായി ഇടപെടുന്ന അർപ്പണമനോഭാവമുള്ള ഒരു ടീമുണ്ടാക്കുവാനും എനിക്ക് സാധിച്ചു.
കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് കമ്മ്യൂണിറ്റി കിച്ചൺസ് ആരംഭിച്ചതുമുതൽ ഞാൻ ഒരു സന്നദ്ധസേന വളണ്ടിയറായി പ്രവർത്തിച്ച് വരുന്നു. പിന്നീട്, ഞാൻ പഞ്ചായത്തിനൊപ്പം കോവിഡ് ടെസ്റ്റ് ഡ്യൂട്ടി, വാക്സിനേഷൻ ഡ്യൂട്ടി, തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുച്ചു വരുന്നു. സമീപകാല തിരഞ്ഞെടുപ്പുകളിൽ വലിയ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും കോവിഡ് സംബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികളെ ബോധവൽക്കരിക്കാനും എനിക്ക് കഴിഞ്ഞു. മറ്റുള്ളവരെ സഹായിക്കുവാനും സഹജീവി തത്തിന്റെ പുതിയ അറിവുകളാർജ്ജിക്കുവാനും കാര്യങ്ങൾ ഏകോപിപ്പിക്കുവാനും സന്നദ്ധസേന മികച്ച വേദിയാണെനിക്ക് നൽകിയിട്ടുള്ളത്.
ഈ കോവിഡ് മഹാമാരിയെ നേരിടുന്ന സാഹചര്യത്തിൽ സാമൂഹിക സന്നദ്ധസേന വോളണ്ടിയർ ആയി പ്രവർത്തിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. കോവിഡ് ബാധിതരായ വ്യക്തികളെ ശുശ്രുഷിക്കുന്ന സി.എഫ്.എൽ.ടി.സിയിൽ വളരെ വലിയ സേവനം ചെയ്യാൻ എനിക്ക് സാധിച്ചു. സമൂഹിക സന്നദ്ധ സേന വാളണ്ടിയർ എന്ന നിലയിൽ ജില്ലാ ഭരണകൂടത്തിൽ നിന്നും എനിക്ക് ലഭിച്ച പരിശീലനം വളരെ പ്രയോജന പ്രദമായിരുന്നു. ഒരു ദുരന്തസാഹചര്യമുണ്ടായാൽ അതിനെ എങ്ങനെ നേരിടണമെന്നും അതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നും കൃത്യമായി മനസിലാക്കാൻ ഈ പരിശീലനത്തിലൂടെ എനിക്ക് സാധിച്ചു. തുടർന്നും സാമൂഹിക സന്നദ്ധസേന വോളണ്ടിയർ എന്ന നിലയിൽ നമ്മുടെ നാടിന് വേണ്ടി സേവനമനുഷ്ടിക്കാൻ എനിക്ക് ആഗ്രഹമുണ്ട്.
113 ദിവസങ്ങൾ മെഡിക്കൽ കോളേജിൽ രോഗികളെ സേവിക്കുവാനും ശുശ്രൂഷിക്കുവാനും അവസരം ലഭിച്ചത് എന്റെ ജീവിതത്തിൽ ഏറ്റവും അഭിമാനവും ഏറെ സന്തോഷവും നൽകുന്നതായിരുന്നു. രാപ്പകൽ ഭേദമില്ലാതെ അർപ്പണമനോഭാവത്തോടെ നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരെ നമ്മുടെ നാടിനാവശ്യമാണ്. എന്റെ നാട്ടുകാരെ സഹായിക്കുവാൻ അവരുടെ വിളിപ്പുറത്തുതന്നെ ഞാൻ ഉണ്ടാവുമെന്ന് ഉറപ്പുനൽകുന്നു.
തുടക്കം മുതലേ സന്നദ്ധ സേനയിൽ വളണ്ടിയർ ആയി സേവനം ചെയ്യുന്നു. തുടക്കത്തിൽ ഒരുപാട് പേർ കളിയാക്കിരുന്നു; പക്ഷെ അതൊന്നും ഞങ്ങളെ തളർത്തിയിട്ടില്ല. ഇന്ന് നാടും നാട്ടുകാരും ഞങ്ങളുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. ഏറ്റവും നിർദ്ധനരായ ആളുകൾക്കുവേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ലാഭേച്ഛയില്ലാതെയുള്ള സേവനങ്ങൾ കണ്ടറിഞ്ഞു നാട്ടുകാർ ഇന്നെനിക്ക് നൽകുന്ന സ്ഥാനത്തിന് ഞാൻ സന്നദ്ധസേനയോട് കടപ്പെട്ടിരിക്കുന്നു.
‘കരുതാം വിദ്യാലയങ്ങളെ ' ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ വിദ്യാലയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനും, നിർദേശങ്ങൾ നൽകുന്നതിനും ബോധവത്കരണ ക്ലാസുകൾ നയിക്കുന്നതിനും കഴിഞ്ഞുവെന്നത് എന്നെ സംബന്ധിച്ച് ജീവിതത്തിലെ അഭിമാനമേറിയ കാര്യങ്ങളാണ്. ജില്ലാ ഭരണകൂടം സാമൂഹിക സന്നദ്ധ സേന വോളണ്ടിയേഴ്‌സിന് നൽകിയ ചിട്ടയായ പരിശീലനങ്ങളും നിർദേശങ്ങളും കാര്യക്ഷമമായ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഞങ്ങളെ തയ്യാറാക്കി. തുടർന്നും സമൂഹത്തിന്റെ നന്മക്കായുള്ള നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ സാമൂഹിക സന്നദ്ധസേന വോളണ്ടിയർ എന്ന നിലയിൽ കഴിയും എന്ന ആത്‍മവിശ്വാസമുണ്ട്.